k-radhakrishnan
സി. പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന കെ.രാധാകൃഷ്ണന്റെ 5-ാത് ചരമവാർഷികദിനത്തിൽ പുതിയവിള സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് സാനിട്ടൈസർ, മാസ്ക്ക് എന്നിവ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി വിതരണം ചെയ്തു

മുതുകുളം :സി. പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന കെ.രാധാകൃഷ്ണന്റെ 5-ാത് ചരമവാർഷികം പുതിയവിള സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഇതിന്റെ ഭാഗമായി കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർമാർക്ക് സാനിട്ടൈസർ, മാസ്ക്ക് എന്നിവ നൽകി.
കെ.രാധാകൃഷ്ണന്റെ വസതിയിൽ നടന്ന ചടങ്ങ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. സൗഹൃദം കൂട്ടായ്മ പ്രസിഡന്റ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകളുടെ വിതരണം സി.പി.എം പുതിയ വിള ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.രാമചന്ദ്രൻ നിർവ്വഹിച്ചു.
ലോക്കൽ കമ്മിറ്റിയംഗം പി.എ.പ്രദീപ്, ടി.അപ്പുക്കുട്ടൻ, കാരാശ്ശേരി ബാബുക്കുട്ടൻ, ആശാ വർക്കർ ശ്രീലത,ഡി.വൈ. എഫ്.ഐ മേഖലാ പ്രസിഡന്റ് മഹേഷ്, മോഹനൻ എന്നിവർ സംസാരിച്ചു.