ഹരിപ്പാട്: ലോക് ഡൗൺ മൂലം ഭക്ഷണം കിട്ടാതെ ദുരിതമനുഭവിക്കുന്ന വഴിയാത്രക്കാർക്ക് സമംഗ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജിതിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ചെയ്തു. അമ്പലപ്പുഴ, കാർത്തികപ്പള്ളി, ഹരിപ്പാട്, നങ്ങ്യാർകുളങ്ങര, രാമപുരം മേഖലകളിലാണ് ട്രസ്റ്റ് അംഗങ്ങളായ അക്ഷയ് ഓമനക്കുട്ടൻ,സുബിൻ ബാബു,അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ചെയ്തത്.