അരൂർ:അരൂർ പഞ്ചായത്തിലെ സി.സി.സി.യിൽ നഴ്സ് (3), ഫാർമസിസ്റ്റ് (1) എന്നീ തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും അസ്സൽ രേഖകളുടെ പകർപ്പുകളും aroorgp@gmail.com എന്ന വിലാസത്തിൽ ഇന്ന് വൈകിട്ട് 5നകം അയക്കണം.അപേക്ഷകർ നാളെ ഉച്ചയ്ക്ക് 12ന് ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0478-2872234.