മാവേലിക്കര : മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. മനോജും സംഘവും നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ കണ്ണമംഗലം മറ്റം തെക്ക് സുരേഷ് ഭവനത്തിൽ സുനീഷിനെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എസ്.മണിയൻ ആചാരി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു ഡാനിയേൽ, റ്റി.ജിയേഷ്, രതീഷ് എൻ.വി, മുഹമ്മദ്‌ മുസ്‌തഫ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.