ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കണ്ടെത്താൻ പത്തു വളർത്തുകോഴികളെ കൈമാറി കർഷക തൊഴിലാളിയായ വീട്ടമ്മ.
കെ.എസ്.കെ.ടി.യു മേഖല കമ്മിറ്റി അംഗമായ, കുമാരപുരം താമല്ലാക്കൽ വടക്ക് വൈരവനവടക്കതിൽ ശാർങ് ഗധരൻറ്റെ ഭാര്യ രോഹിണിയാണ് വേറിട്ട മാതൃകയായത്. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ വീട്ടിലെത്തി കോഴികളെ ഏറ്റുവാങ്ങി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രതീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് യു.പ്രദീപ്, കെ.എസ്.കെ.ടി.യു മേഖലാ സെക്രട്ടറി വി.ഉദയൻ, സാലി, തങ്കച്ചൻ എന്നിവർ പങ്കെടുത്തു