hjj
കൗൺസിലർമാരായ അനസും ബിജുവും പി. പി. ഇ കിറ്റ് ധരിക്കുന്നു

ഹരിപ്പാട്: നഗരസഭയിലെ വാർഡുകളിൽ കൊവിഡ് പ്രതിരോധ ക്ലീനിംഗ് പ്രവർത്തനങ്ങൾ തടസപ്പെട്ടപ്പോൾ രണ്ടു യുവ കൗൺസിലർമാർ ചുമതല ഏറ്റെടുത്ത് മാതൃകയായി.

നഗരസഭയിലെ രണ്ട് കണ്ടിജന്റ് ജീവനക്കാർക്ക് കൊവിഡ് പൊസിറ്റീവ് റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് മറ്റുള്ളവർ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യം ഉണ്ടായതോടെയാണ് വാർഡുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. പല വാർഡുകളിലും സാഹചര്യം മോശമായതിനെ തുടർന്ന് യുവ കൗൺസിലമാരായ അനസ് നസീമും ബിജു മോഹനനും സന്നദ്ധരാവുകയായിരുന്നു. തുടർന്ന് ഹെൽത്ത്‌ വിംഗിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്നു വാർഡുകളിലെ പത്തോളം ഇന്നലെ സാനിട്ടൈസ് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഇരുവരും അറിയിച്ചു.