ubj

ഹരിപ്പാട്: കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാച്ചി വീട്ടിൽ ഭാസ്ക്കക്കരന്റെ മകൻ രമേശി (37)ന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ സുഹൃത്തുക്കളായ രാജു,കൃഷ്ണകുമാർ എന്നിവരുമായി പള്ളിപ്പാട് നാലുകെട്ടും കവലയ്ക്ക് സമീപം എത്തിയശേഷം അവിടെനിന്ന് പാടത്തിന് സമീപത്തുള്ള റോഡിലൂടെ നടക്കുന്നതിനിടെ രമേശ് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 8.30 ഓടെ ഡിങ്കി ബോട്ടുകളിലും വള്ളങ്ങളിലും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വീണ സ്ഥലത്ത് നിന്ന് കുറെ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്:രുഗ്മിണി. ഭാര്യ: ശാന്തി. മകൻ: അദ്വൈത് (6).