ഹരിപ്പാട്: കുമാരപുരം താമല്ലാക്കൽ പാണൂർ ലക്ഷംവീട് ദേവകി ഭവനത്തിൽ പരേതനായ ദാമോദരൻ ഉണ്ണിയുടെ ഭാര്യ ദേവകി അമ്മ (94 ) കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ് മൊട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടന്ന നിലയിൽ ദേവകി അമ്മയെ കണ്ടെത്തിയത്. കിണറ്റിൽ നിന്നും പുറത്ത് എടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലമായി നാരകത്തറ ജംഗ്ഷൻ സമീപമുള്ള സഹോദരീപുത്രന്റെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.