ആലപ്പുഴ : ലക്ഷദ്വീപ് ജനതയുടെ സ്വാഭാവിക ജീവിതത്തിനു മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ചട്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നീക്കം പ്രതിഷേധാർഹമാണെന്ന് ജനതാദൾ (സെക്ക്യുലർ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിജിലി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾ ഒന്നാകെ എതിർക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ബിജിലി ജോസഫ് ആവശ്യപ്പെട്ടു.