ആലപ്പുഴ: കർഷകസമരത്തിന് പിന്തുണയുമായി ദേശീയ തലത്തിൽ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിന് മുന്നിൽ ഐക്യദാർഢ്യ പ്രതിജ്ഞ സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശൻ അദ്ധ്യക്ഷനായി. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ സംസാരിച്ചു.