ആലപ്പുഴ: കാവ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ട്രസ്റ്റുകൾ, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള വിസ്തൃതിയും ജൈവവൈവിദ്ധ്യവും കൂടുതലായുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും. രേഖകൾ സഹിതം ജൂൺ 30ന് വൈകിട്ട് 5 മണിയ്ക്കകം അപേക്ഷ സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ ലഭിക്കണം. ഫോൺ 0477 2246034.