ആലപ്പുഴ : കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു ഡൽഹിയിൽ നടക്കുന്ന കർഷകസമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ദേശീയ കരിദിനാചരണ സമരത്തിന് പിന്തുണയുമായി കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ.

കർഷക ഫെഡറേഷൻ ഭാരവാഹികൾ സ്വന്തം വസതി കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ പ്ളാക്കാർഡ് പിടിച്ചു ഉപവാസം അനുഷ്ഠിച്ചു. കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ , വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി , ഇ.ഷാബ്ദീൻ , ജേക്കബ് എട്ടുപറയിൽ , ജോമോൻ കുമരകം, ബിനു മദനൻ പറവൂർ , ജോ നെടുങ്ങാട് , രാജൻ മേപ്രാൽ ,ജിജിമോൻ എരുമേലി, ജയ്സൺ മാത്യു കാഞ്ഞിരപ്പള്ളി , മുഹമ്മദ് രാജ് തുടങ്ങിയവരും ജില്ലാതല ഭാരവാഹികളും വീട്ടുമുറ്റ ഉപവാസ സമരത്തിൽ പങ്കെടുത്തു.