ambala
മിൽമ സൗജന്യമായി ക്ഷീര കർഷകർക്ക് നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് നിർവ്വഹിക്കുന്നു

അമ്പലപ്പുഴ: മിൽമ സൗജന്യമായി ക്ഷീര കർഷകർക്ക് നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് നിർവ്വഹിച്ചു. ദുരന്തനിവാരണ കമ്മിറ്റി ചെയർമാൻ വി. ധ്യാനസുതൻ ,ജില്ല ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എ.അനുപമ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, മിൽമ പി ആൻഡ് ഐ അസിസ്റ്റന്റ് മാനേജർ ഇ. ആർ .സന്തോഷ് കുമാർ, പട്ടണക്കാട് മിൽമ കാലിത്തീറ്റ മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ബോബി വർഗ്ഗീസ്, ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ യു.അക്ബർ ഷാ, ഡയറി ഫാം ഇൻസ്ട്രക്ടർ സലീല, മിൽമ സീനിയർ സൂപ്പർവൈസർ കെ. ബേബി തുടങ്ങിയവർ പങ്കെടുത്തു..