ആലപ്പുഴ: കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കായി ദുരന്ത നിവാരണ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.
അമ്പലപ്പുഴ താലൂക്കിന് 10 ലക്ഷം രൂപയാണ് അടിയന്തര സഹായമായി അനുവദിച്ചത്. ചേർത്തല, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് എന്നിവടങ്ങളിൽ എട്ട് ലക്ഷം രൂപ വീതവും കൈമാറി.