ഹരിപ്പാട് : കൊവിഡ് ഭേദമായ ശേഷം ആശുപത്രികളിൽ നിന്ന് രോഗികളെ തിരികെ വീട്ടിൽ എത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുതുകുളം നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ആർ. രാജഗോപാൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കൊവിഡ് ബാധിച്ചു ദൂരെ സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റപ്പെടുന്നവർ രോഗം ഭേദമായ ശേഷം തിരികെ വീട്ടിൽ എത്താൻ ബുദ്ധിമുട്ടുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.