ph
കനകക്കുന്നിൽ പ്രവർത്തന രഹിതമായി കിടന്ന അലൂമിനിയം ഫാക്ടറിയിൽ നിന്ന് എക്സൈസ് പിടികൂടിയ കോടയും, വാറ്റുപകരണങ്ങളും

കായംകുളം : കനകക്കുന്നിൽ പ്രവർത്തന രഹിതമായി കിടന്ന അലൂമിനിയം ഫാക്ടറിയിൽ നിന്ന് കോടയും, ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. 105 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും കലം , ഇല്ലിച്ചട്ടി ,

ഗ്യാസ് സ്റ്റൗ എന്നിവയുമാണ് കണ്ടെടുത്തത് .എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.