ആലപ്പുഴ : സംയുക്ത കർഷക സമരസമിതി ആഹ്വാനം ചെയ്ത ദേശവ്യാപക കരിദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'വീട്ടുമുറ്റത്തെ സമരത്തിൽ' സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും കേരളാ സംസ്ഥാന മത്സ്യത്തൊഴിലാളികൾ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി ചിത്തരഞ്ജൻ എം.എൽ.എ പങ്കാളിയായി. ഭാര്യ ജയശ്രീയ്ക്കും മകൻ അരുണിനും ഒപ്പമാണ് എം.എൽ.എ പ്രതിഷേധത്തിന്റെ ഭാഗമായത്.