കായംകുളം: സംസ്ഥാന ചെറുകിട റൈസ് ഫ്ളവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കണ്ടല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി.

100 കിലോ അരി,സംഘടനയുടെ മില്ലുകളിൽ സംസ്കരിച്ചെടുത്ത ശുദ്ധമായ വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ഭാരവാഹികളിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ പ്രസന്നകുമാരി ഏറ്റുവാങ്ങി.യൂണിറ്റ് പ്രസിഡൻ്റ് ബാബു പുതിയ വിള, സെക്രട്ടറി വിജയൻ തെക്കെടുത്ത്, സന്തോഷ് കൊച്ചു കളീക്കൽ, ഷിജു കണ്ടല്ലൂർ, കണ്ടല്ലൂർ സുധീർ, അജയൻ മുതിരത്തറയിൽ എന്നിവർ പങ്കെടുത്തു.