കായംകുളം : അബുദാബിയിൽ വാഹനാപകടത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. പുതുപ്പള്ളി, തെക്ക്കൊച്ചുമുറി വിനായക സദനത്തിൽ (വള്ളിയിൽ തെക്കതിൽ) പരേതനായ ശിവരാമന്റെയും സാവിത്രിയുടെയും മകൻ വിനായകൻ (57) ആണ് മരിച്ചത്. നാഫ്കോ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ഡ്രൈവറായിരുന്നു. സംസ്കാരം പിന്നീട്.ഭാര്യ: ശ്യാമള. മകൾ: ശ്രുതി . മരുമകൻ: സുനിൽ.