ഹരിപ്പാട്: മാധവ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന സി. എഫ്. എൽ. ടി. സി യിൽ കൊവിഡ് രോഗികൾ ഉപയോഗിച്ചു വന്നിരുന്ന ശൗചാലയങ്ങളുടെ പൈപ്പുകളിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ഉപയോഗപ്രദമാക്കി നൽകി സേവാഭാരതി പ്രവർത്തകർ. രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് കാര്യവാഹക് വി.കെ പ്രസന്നൻ, മണ്ഡൽ കാര്യവാഹക് ആർ.അമ്പിളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം .

ഒരു മാസക്കാലയളവായി എഴിക്കകത്ത് ജംഗ്ഷന് കിഴക്കുവശം പ്രവർത്തിച്ചു വരുന്ന സേവാഭാരതി ആഫീസിൽ നിന്നും നൂറോളം പേർക്ക് ഉച്ചക്കും വൈകിട്ടും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. സേവാഭാരതി ഹരിപ്പാട് സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. സഹായങ്ങൾ ആവശ്യമുള്ളവർ 9567726306, 8281483035 എന്നീ നമ്പറിൽ ബന്ധപ്പെടണം.