ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച് നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ഓരോ ശാഖകളിലും പതിനായിരം രൂപ വീതം നൽകും. ഇന്ന് രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിതരണോദ്ഘാടനം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ മുഴുവൻ യൂണിയൻ കൗൺസിലർമാരും പങ്കെടുക്കണമെന്ന് സെക്രട്ടറി വി.എൻ. ബാബു അറിയിച്ചു.യൂണിയനിലെ 106 ശാഖകളിലും സാമ്പത്തിക സഹായം വിതരണം ചെയ്യും.