ആലപ്പുഴ: നഗരത്തിൽ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയിലൂടെ ഇനി പ്രാർത്ഥനാ ഗീതങ്ങൾങ്ങൾക്കൊപ്പം കൊവിഡ് ജാഗ്രതാ സന്ദേശങ്ങളും കേൾക്കാം. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രയോഗം, മഹല്ല് കമ്മിറ്റി ,ക്രിസ്ത്യൻ പള്ളി ഭാരവാഹികളെ പങ്കെടുപ്പിച്ചു നഗരസഭ അദ്ധ്യക്ഷ , വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിലാണ് തീരുമാനം. ആരാധനാലയങ്ങളുടെ ഉച്ചഭാഷിണി സംവിധാനം കൊവിഡ് ജാഗ്രതാ സന്ദേശ പ്രചാരത്തിനായി ഉപയോഗിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആരാധനാലയങ്ങളുടെ ഭാരവാഹികൾ അറിയിച്ചു.