ആലപ്പുഴ: നഗരസഭയുടെ പ്രത്യേക മെഡിക്കൽ ടീം കൊവിഡ് പോസിറ്റീവായ മുതിർന്ന പൗരന്മാരെയും കുട്ടികളെയും വീടുകളിലെത്തി പരിശോധിക്കും. ഇതിനായി പ്രത്യേക മെഡിക്കൽ ടീം സജ്ജീകരിച്ചു. ടെലി മെഡിസിനിലെ ഡോക്ടർമാർ ഓൺ കോൾ ഡ്യൂട്ടിയിലുണ്ടാവും. ആവശ്യമെങ്കിൽ രോഗികളെ വീഡിയോ കോളിലൂടെ പരിശോധിക്കാനാവും. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ സൗജന്യമായി നൽകും. ആലപ്പുഴ നഗരസഭ ടെലിമെഡിസിനിലൂടെ 35 ദിവസം 5000 പേർക്ക് സേവനം നൽകി. നഗരസഭയുടെ ടെലി മെഡിസിൻ നമ്പരായ 8281120671 എന്ന നമ്പരിൽ ഹോം കെയർ സേവനങ്ങൾക്കായി വിളിക്കാമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു.