മാവേലിക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കേക്കര ഗ്രാമപഞ്ചായത്തും തെക്കേക്കര സർക്കാർ ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നടത്തിയ ഹോമിയോപ്പതി ഇമ്യുൺ ബൂസ്റ്റർ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 19 വാർഡുകളിലും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തു. തെക്കേക്കര ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ഷബാന.എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ മിനി ദേവരാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് ബാധിച്ച് ഡിസ്പെൻസറിയിൽ എത്താൻ സാഹചര്യമില്ലാത്തവർക്ക് ടെലിമെഡിസിൻ കമ്മ്യൂണിക്കേഷൻ സൗകര്യവും കൊവിഡാനന്തര ചികിത്സയും ഡിസ്പെൻസറിയിൽ നിന്നും ലഭിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ടെലിമെഡിസിൻ കമ്മ്യൂണിക്കേഷൻ സൗകര്യം ലഭിക്കുന്നത്. ഫോൺ: 0479-2327828.