മുതുകുളം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ചേപ്പാട് യൂണിയനിലെ ആറാട്ടുപുഴ മേഖലയിലെ ശാഖകൾക്കു സ്പ്രേയറും മറ്റ് പ്രതിരോധസാമഗ്രികളും വിതരണോദ്ഘാടനം കള്ളിക്കാട് ശഖാ സെക്രട്ടറി ദീപക്കിന് കൈമാറി ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ നിർവഹിച്ചു. സാമ്പത്തിക സഹായ വിതരണം യൂണിയൻ സെക്രട്ടറി എൻ.അശോകൻ, ണിയൻ കൗൺസിലർ ജയറാമിന് നൽകി ഉദ്ഘാടനം ചെയ്തു.
കള്ളിക്കാട് ശാഖ പ്രസിഡന്റ് കെ.രാജീവൻ, വട്ടച്ചാൽ ശാഖ പ്രസിഡന്റ് കവിരാജൻ, രാമഞ്ചേരി ശാഖ സെക്രട്ടറി വിജയൻ, പെരുമ്പള്ളി ശാഖ പ്രസിഡന്റ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.