മാവേലിക്കര : കുടുംബ കോടതിക്ക് സമീപം ആബുലൻസും കാറും കൂട്ടിയിടിച്ച് എസ്.ബി.ഐ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എസ്.ബി.ഐ ഡെപ്യുട്ടി മാനേജർ കായംകുളം സ്വദേശി ആരോമ ബാബു (32), ക്ലീനിംഗ് സ്റ്റാഫ് പ്രിയ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്കായിരുന്നു അപകടം . പരിക്കേറ്റവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.