മാവേലിക്കര: ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് മുതൽ യൂത്ത് കോൺഗ്രസ് തഴക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് കെയർ പ്രവർത്തനങ്ങൾ നാടിന് സഹായമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെയും കൊവിഡ് ബാധിതരുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും സർക്കാർ, സ്വകാരൃ ഓഫീസുകൾ എന്നിവ സാനിട്ടൈസ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് യൂത്ത് കെയർ പ്രധാനമായി ഏറ്റെടുത്തിരിക്കുന്നത്. ദിവസവും നൂഴിലേറെ ഭക്ഷണപ്പൊതികൾ കൊവിഡ് രോഗികൾക്കും കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നവർക്കും മാവേലിക്കര സർക്കാർ ആശുപത്രി ജീവനക്കാർക്കും നൽകി വരുന്നു.
തഴക്കര പഞ്ചായത്ത് പരിധിയിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. തനിച്ച് താമസിക്കുന്നവർക്കും രോഗങ്ങളാൽ ബുദ്ധിമൂട്ടനുഭവിക്കുന്നവർക്കും മരുന്നുകൾ എത്തിച്ച് നൽകുന്നുമുണ്ട്. തഴക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ജിബു.ടി. ജോൺ, യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ശ്രീകുമാർ കാവിൽ, റിനു വർഗീസ്, റോഷൻ രാജൻ, ജിജു.റ്റി സാം, ഷിനു ആഞ്ഞിലിവിളയിൽ, നവീൻ ഇറവങ്കര, വിനീത് വിജയൻ, ഐറിൻ, അനിതാ സജി, രജനി, ലിബിൻ തുടങ്ങിയവർ യൂത്ത് കെയർ വോളണ്ടിയേഴ്സായി പ്രവർത്തിക്കുന്നു.