വള്ളികുന്നം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ് ടി.എ). വള്ളികുന്നം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പൾസ് ഓക്സിമീറ്ററുകളുടെ വിതരണം നടത്തി. പടയണിവട്ടം എൻ വി.എം എൽ പി.എസ് ൽ വച്ചുനടന്ന ചടങ്ങിൽ മാവേലിക്കര . എം.എൽ.എ എം. എസ്. അരുൺകുമാർ, കെ.എസ് ടി.എ കായംകുളം സബ് ജില്ലാപ്രസിഡന്റ് ആർ രതീഷ്കുമാറിൽ നിന്നും ഓക്സിമീറ്ററുകൾ ഏറ്റ് വാങ്ങി വിതരണോദ്ഘാ ടനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ.. രവീന്ദ്രനാഥ്, കെ. രാജു, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ്‌ ഗോപികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.. കൃഷ്ണകുമാർ, വി.എസ്. അനിൽകുമാർ, സബ്ജില്ലാ സെക്രട്ടറി കെ ബിനീഷ്കുമാർ, സബ്ജില്ലാ കമ്മിറ്റി അംഗ ങ്ങളായ പി.ജി.. ശുഭ, സി.ആർ. ബിനു, ആർ. ബിജുകുമാർ, ബ്രാഞ്ച് അംഗങ്ങളായ ജി. അജിത, ഹരിതകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി