ആലപ്പുഴ: കൊവിഡ് രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നൂറനാട് ഗ്രാമ പഞ്ചായത്ത് ഇന്നലെ മുതൽ പൂർണ്ണമായും അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ മറ്റ് നിയന്ത്രിത മേഖലകൾ:
മുളക്കുഴ ഗ്രാമപഞ്ചായത്ത് വാർഡ് 4ൽ ചെമ്പൻചിറ ഭാഗം മുതൽ മുളക്കുഴ മാർക്കറ്റ് ജങ്ക്ഷൻ വരെ ഉൾപ്പെടുന്ന പ്രദേശം, തൃക്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് 7ൽ തെക്ക് -ഷാപ്പുമുക്ക് ജംഗ്ഷൻ, വടക്ക് -കറിയിൽ റോഡ്, കിഴക്ക് കൊണ്ടശ്ശേരിൽ പാലം പടിഞ്ഞാറ്-കിളിയാടിമുക്ക്, വാർഡ് 4ൽ തെക്ക്-ബ്ലെസ്സി ഭവനം പാലം, വടക്ക്-കൊട്ടാരത്തിൽ തോട്, കിഴക്ക്-രാമൻതോപ്പിൽ ഭാഗം, പടിഞ്ഞാറ്-കൊട്ടാരം പാലം ഇതിനുള്ളിൽ വരുന്ന 20 വീടുകൾ, കാവാലം പഞ്ചായത്ത് വാർഡ് 8, ആലപ്പുഴ നഗരസഭ വാർഡ് 38(കുതിരപ്പന്തി വാർഡ് )തെക്ക്-മഹേഷിന്റെ വീടിന്റെ മുൻവശത്തുള്ള റോഡ്, വടക്ക്-മുക്കയിൽ റേഷൻ കടയുടെ തെക്കുവശത്തുള്ള ഇടവഴി, പടിഞ്ഞാറ്-ലാലിന്റെ വീടിന് സമീപം (മുക്കയിൽ പുരയിടം ), കൈനകരി പഞ്ചായത്ത് വാർഡ് 9 ൽ ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂൾ ബോട്ട് ജെട്ടിക്കും റബ്ബർ കമ്പനി ജെട്ടിക്കും ഇടയിലുള്ള ഭാഗം, തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 15ൽ തെക്ക് -മുട്ടത്തിപ്പറമ്പ് പബ്ലിക്ക് കിഴക്ക് വശം, വടക്ക് -വൈപ്പത്രക്കരി റോഡ്, കിഴക്ക് -മൂലേച്ചിറ ഭാഗം, പടിഞ്ഞാറ് -പ്ലാക്കുഴി ഭാഗം, വാർഡ് 18ൽ കിഴക്ക് -കൊടിയന്തറ വെളിറോഡ്, തെക്ക് -കസ്തൂർബ ജങ്ക്ഷൻ, പടിഞ്ഞാറ് ബേക്കറി ജങ്ക്ഷൻ, വടക്ക് -കണ്ണമ്പള്ളി വെളിറോഡ്.