ചേർത്തല : കഞ്ഞിക്കുഴി പഞ്ചായത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ പഠന സഹായ പദ്ധതി ആരംഭിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും പരിശീലനം .

100 ചോദ്യോത്തരങ്ങൾ കരിയർ കഞ്ഞിക്കുഴി എന്ന ലിങ്കിലുടെ നൽകുകയും തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. കേന്ദ്രീകൃത കമ്പ്യൂട്ടർ അധിഷ്ഠത മൂല്യനിർണയത്തിലൂടെ വിജയികളെ കണ്ടെത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. ആഴ്ചയിൽ മൂന്ന് മത്സര പരീക്ഷകൾ ഉണ്ടാകും. പദ്ധതിയുടെ നടത്തിപ്പിനായി സി. ദാമോദരൻ ചെയർമാനും , പി.എസ്. ഹരിദാസ് കൺവീനറുമായി കമ്മ​റ്റി രൂപീകരിച്ചു. തൊഴിൽ അന്വേഷകരായ അഭ്യസ്ത വിദ്യർക്കുള്ള കരുതലായാണ് കരിയർ കഞ്ഞിക്കുഴി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാറും പറഞ്ഞു. ഒരോ വാർഡിലേയും രജിസ്‌ട്രേഷന് പ്രത്യേകം ലിങ്ക് രൂപീകരിച്ചിട്ടുണ്ട് . ലിങ്കിൽ കയറി പേര് രജിസ്​റ്റർ ചെയ്യുമ്പോൾ പേരിനൊപ്പം വാർഡ് കൂടി ചേർക്കണം.