ചാരുംമൂട്: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ എൻ.സി.പി. മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കരിദിനാചരണം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എ.സമദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ സുരേന്ദ്രൻ, അനീഷ് താമരക്കുളം, എൻ.വൈ.സി. ബ്ലോക്ക് പ്രസിഡന്റ് നെജീം, ഹനീഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.