ആലപ്പുഴ: 52 ദിവസം നീണ്ടു നിൽക്കുന്ന മൺസൂൺകാല ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ആരംഭിക്കും. ജൂലായ് 31 ന് സമാപിക്കും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം.