obit

ചേർത്തല: മൃദംഗം,തബല വിദ്വാൻ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് കണ്ണങ്കര തയ്യിടവെളി പരമേശ്വരൻ(76)നിര്യാതനായി. ഗാന-നാടക വിഭാഗത്തിലെ അംഗീകൃത കലാകാരനും റിട്ട. സർക്കാർ ജീവനക്കാരനുമായിരുന്നു. 40 വർഷമായി കേരളത്തിലും വെളിയിലുമായി നിരവധി വേദികളിൽ സംഗീത പരിപാടികളിൽ പങ്കാളിയായ പരമേശ്വരൻ ഒട്ടനവധി ശിഷ്യ സമ്പത്തിനും ഉടമയായിരുന്നു. ഭാര്യ: രാജമ്മ.മക്കൾ: ആദർശാമോൾ(സ്റ്റാഫ് നഴ്സ്, പി.എച്ച്.സി, വെട്ടയ്ക്കൽ),അരുൺ ജഗദീഷ് (സീനിയർ മാനേജർ, ആക്സിസ് ബാങ്ക്). മരുമക്കൾ: ജി. രഘു(കെ.എസ്.ആർ.ടി.സി),പി.കെ. റിഷു (സീനിയർ മാനേജർ, ആക്സിസ് ബാങ്ക്).