ആലപ്പുഴ: ശങ്കേഴ്സ് ഹെൽത്ത് കെയർ ആലപ്പുഴയുടെ നേതൃത്വത്തിൽ തുറവൂർ ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം കൊവിഡ് പരിശോധന സെന്റർ ആരംഭിച്ചു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല പ്രവർത്തനോദ്ഘാടനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി, ശങ്കേഴ്സ് ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. ആർ.മണികുമാർ എന്നിവർ പങ്കെടുത്തു.