അമ്പലപ്പുഴ: ശക്തമായ മഴയെത്തുടർന്ന് തോടുകൾ കരകവിഞ്ഞ് കരുമാടി പത്തുംപാടം പാടശേഖരത്ത് മടവീണു. കൃഷിക്കായി ട്രാക്ടർ ഇറക്കി ഉഴുതിട്ടിരുന്ന പാടത്താണ് മടവീണത്. 36 ഏക്കർ വരുന്ന പാടശേഖരത്ത് 30 ഓളം ചെറുകിട കർഷകരാണ് ഉള്ളത്. പൂക്കൈതയാറിന്റെ കൈവരിയായ സമീപത്തെ തോട്ടിൽ ശക്തമായ നീരൊഴുക്കുണ്ടായതിനെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് മടവീണത്.