ഹരിപ്പാട്: കായംകുളം സബ് ആർ ടി ഓഫിസ് പരിധിയിലെ ഡ്രൈവിംഗ് സ്കൂളുകളുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് 50000 രൂപ നൽകി. ആലപ്പുഴ ആർ ടി ഒ ജി.സജിപ്രസാദിന്റെ സാന്നിധ്യത്തിൽ ഭാരവാഹികളായ വിജയകുമാർ അഞ്ജലി, ഹാരിസ് ആസാദ് എന്നിവർ കളക്‌ടർ എ അലക്സാണ്ടർക്ക് തുക കൈമാറി