അമ്പലപ്പുഴ: കരുമാടിക്കുട്ടൻ മണ്ഡപം -കരിയിൽ ചിറ പാലം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം മഴക്കാലത്തിനു മുൻപ് പൂർത്തീകരിക്കണമെന്ന് കരുമാടി ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി അനുമതി ലഭിച്ച 24 ലക്ഷം രൂപയുടെ പ്രവൃത്തി തുടങ്ങിയിട്ട് 7മാസം കഴിഞ്ഞിട്ടും കരാറുകാരൻ പൂർത്തീകരിച്ചിട്ടില്ല. യോഗത്തിൽ മാത്യു ജെയിംസ്( ജിമ്മിച്ചൻ ) അദ്ധ്യക്ഷത വഹിച്ചു. കരുമാടി മുരളി, മംഗളാനന്ദവല്ലി, സീതാലക്ഷ്മി, എൻ.പുരുഷോത്തമൻ നായർ, ജോജിൻ ജോയ്, ടി.വി.കുര്യൻ,ജ്യോതിലക്ഷ്മി.കെ.ജെ ,കെ.വിനയകുമാർ, രാധാമണി എന്നിവർ സംസാരിച്ചു.