ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലേക്ക് മാറ്റിയ ആലപ്പുഴ ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം ഇന്ന് രാവിലെ എട്ടു മുതൽ ജനറൽ ആശുപത്രിയുടെ സൈക്യാട്രി ഒ.പി. പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റിയതിനെത്തുടർന്നാണ് താൽക്കാലികമായി അത്യാഹിത വിഭാഗം വനിത-ശിശു ആശുപത്രിയിലേക്ക് മാറ്റിയത്.