aiyf
ജനകീയ അടുക്കളയിലേക്കുള്ള വിഭവ സമാഹരണം പനിയാത്ത് ബ്രദേഴ്സ് കയർ ഫാക്ടറി ഉടമകളിൽ നിന്നും അരി ഏറ്റുവാങ്ങി കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു.

പൂച്ചാക്കൽ : എ.ഐ.വൈ.എഫ്. തൈക്കാട്ടുശേരി വില്ലേജ് കമ്മറ്റി മണപ്പുറത്ത് നടത്തുന്ന ജനകീയ അടുക്കള മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. അടുക്കളയിലേക്കുള്ള വിഭങ്ങളുടെ സമാഹരണം പനിയാത്ത് ബ്രദേഴ്സ് കയർ ഫാക്ടറി ഉടമകളിൽ നിന്നും അരി സ്വീകരിച്ചു മന്ത്രി നിർവഹിച്ചു. സി.പി. ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ.എം.കെ.ഉത്തമൻ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്മിതാ ദേവാനന്ദൻ, ടി.ടി.ജിസ് മോൻ‌ ,എ.ഫൈസൽ, കെ .ജെ സജീവ്, ഡി.അനിൽ, എൻ.കെ ജനാർദ്ദനൻ, ദീപേഷ് , എം.ആർ.സുധീശൻ, കെ.എസ്. രാജേഷ്, ബി.ഷിബു , എന്നിവർ പങ്കെടുത്തു.