മുതുകുളം :എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം തെക്ക് 30 ാം നമ്പർ ശാഖയിൽ കൊവിഡ് ബാധിച്ച 46 കുടുംബങ്ങൾക്ക് ഗുരുകാരുണ്യം പദ്ധതി പ്രകാരം പലചരക്കു-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ, ശാഖപ്രസിഡന്റ് പി. കെ. അനന്തകൃഷ്ണൻ, സെക്രട്ടറി എസ്. രാജീവൻ, യൂണിയൻ കമ്മിറ്റി അംഗം റ്റി. കെ. ഗോപാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ സി. സുനിൽകുമാർ, രാധാകൃഷ്ണൻ, സൈബർസേന കൺവീനർ ദിനിൽ താഴെശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.