മാവേലിക്കര : 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് ആരോഗ്യമന്ത്രിയ്ക്ക് ഇ- മെയിൽ അയച്ചു. വിദേശയാത്രാരേഖകൾ സഹിതം ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വാക്സിനേഷൻ എടുക്കുവാൻ അവസരം ഉണ്ടെങ്കിലും രജിസ്റ്റർ ചെയ്യുന്നവർക്ക് സെന്ററുകൾ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.