പൂച്ചാക്കൽ : പാണാവള്ളി - പെരുമ്പളം സർവ്വീസ് നടത്തുന്ന ജങ്കാറിന്റെ എൻജിൻമുറി കുത്തി തുറന്ന് ഡീസൽ മോഷ്ടിച്ചതായി പരാതി. ബുധനാഴ്ച രാത്രി പെരുമ്പളം ജെട്ടിയിലാണ് സംഭവം. ഇന്നലെ രാവിലെ സർവ്വീസ് നടത്താൻ എത്തിയ ജീവനക്കാരാണ് എൻജിൻമുറി കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഏകദേശം നൂറ് ലിറ്റർ ഡീസൽ മോഷണം പോയതായി ജീവനക്കാർ പറഞ്ഞു. പെരുമ്പളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ജങ്കാർ. പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.