വള്ളികുന്നം: ലക്ഷദ്വീപ് നിവാസികൾക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ചൂനാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികുന്നത്ത് ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമക്ക് മുന്നിൽ ദീപം തെളിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം മീനു സജീവ് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജലീൽ അരീക്കര, ജനറൽ സെക്രട്ടറി ഷിഹാസ് പോണാൽ, അഖിൽ വള്ളികുന്നം, അഞ്ചനനന്ദനം, ശിഥിലാ ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.