ആലപ്പുഴ : ഭരണകൂടത്തിന്റെ കഴിവുകേട് മറയ്ക്കാൻ ലക്ഷദ്വീപിനെ കുരുതി കൊടുക്കരുതെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ടി.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഹലീൽ ഹമീദ്, ദിവ്യ, നസീർ താജ്മഹൽ, യൂജിൻ ഫെർണാണ്ടസ്, സഫറുള്ള ഖാൻ, റഫീഖ്, താഹ എന്നിവർ പ്രസംഗിച്ചു.