ambala
ലോക്ക് ഡൗണിൽ ജോലിയില്ലാതായ യൂണിയൻ തൊഴിലാളികൾക്ക് സി.പി .ഐ കരുമാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ നിർവഹിക്കുന്നു

അമ്പലപ്പുഴ : ലോക്ക് ഡൗണിൽ ജോലിയില്ലാതായ യൂണിയൻ തൊഴിലാളികൾക്ക് സി.പി .ഐ കരുമാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ. ആർ. ശ്രീകുമാർ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌. കെ. കവിത, എൻ.ബി. വിനോദ് കുമാർ, പി.സതീശൻ, എം.വി.വിനയൻ, സലാം അമ്പലപ്പുഴ എന്നിവർ പങ്കെടുത്തു.