ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 478ാം നമ്പർ ശാഖായോഗത്തിൽ കൊവിഡ് ബാധിതരായ 55 കുടുംബങ്ങൾക്ക് അമ്പലപ്പുഴ യുണിയന്റെ "ഗുരു കാരൂണ്യം പദ്ധതിയിൽ" ഉൾപ്പെടുത്തി ഭക്ഷ്യക്കിറ്റുകൾ നൽകി. വിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവ്, സെക്രട്ടറി. ജി. മോഹൻകുമാർ, വൈസ് പ്രസിഡന്റ് കെ.എം.ബൈജു, മാനേജിംഗ് കമ്മിറ്റി അംഗംങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .