പൂച്ചാക്കൽ : അയ്യായിരത്തോളം വീടുകളിൽ സി.പി.എം പ്രവർത്തകർ സൗജന്യമായി കപ്പ എത്തിച്ചപ്പോൾ നാട്ടുകാർക്കും കർഷകർക്കും ഒരു പോലെ ആശ്വാസമായി. വെള്ളക്കെട്ടുമൂലം കപ്പത്തോട്ടം മുങ്ങി വിൽപ്പന പ്രതിസന്ധിയിലായ കോട്ടയം വാഴമനയിലെ കപ്പ കർഷകർക്ക് പൂച്ചാക്കൽ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഖുത്തുബാണ് കൈത്താങ്ങുമായി എത്തിയത്. തോട്ടത്തിൽ നിന്നും കപ്പ സംഭരിക്കുന്നതിനും വിതരണം നടത്തുന്നതിനും ഖുത്തുബ് തൈക്കാ
ട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് പി.എം പ്രമോദിനെ ഏല്പിച്ചു. പത്ത് ഏക്കറോളം വരുന്ന കൃഷിയിടത്തിലെ കപ്പ ന്യായവില നൽകി വാങ്ങി തൈക്കാട്ടുശേരി ബ്ലോക്ക് അതിർത്തിയിലെ അഞ്ചു പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. 25ഓളം വരുന്ന ഡി.വൈ.എഫ്. ഐ പ്രവർത്തകർ പ്രസിഡന്റിനോടൊപ്പം കപ്പ പറിച്ച് തലച്ചുമടായി ആറ് വാഹനങ്ങളിൽ കയറ്റി എത്തിച്ചു. പൂച്ചാക്കലിൽ നടന്ന വിതരണോദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി എം.പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റുമാരയ ഡി.വിശ്വംഭരൻ ,എസ് സുധീഷ് , ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ കെ.ബി ബാബുരാജ്, പി കെ രാജൻ, എൻ. രാജേഷ്, വിശ്വസത്യൻ, ആർ. ജയചന്ദ്രൻ ,എൻ.നവീൻ എന്നിവർ നേതൃത്വം നൽകി.