മവേലിക്കര: നഗരസഭ 26ാംവാർഡ് മാരിയമ്മൻകോവിലിന് പടിഞ്ഞാറ് വശത്തെ പാടത്ത് നിന്ന് ജനവാസകേന്ദ്രമായ കാളചന്തപേങ്ങാട്ട്മുക്ക് റോഡിലൂടെ മലിന ജലം ഒഴുകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കടുത്ത ദുർഗന്ധമാണ് ഇവിടെ നിന്ന് വമിക്കുന്നത്. വാർഡ് കൗൺസിലർ ആർ.രേഷ്മയും മുൻ കൗൺസിലർ ആർ.രജേഷ്കുമാറും നഗരസഭയിലും ഹെൽത്ത് വിഭാഗത്തിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.