ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് നാളെ ജില്ലയിൽ 'സേവാ ഹീ സംഘടൻ ' എന്ന പേരിൽ വിവിധ സേവന പരിപാടികൾ നടത്താൻ യുവമോർച്ച ഭാരവാഹികൾ തീരുമാനിച്ചു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകളിലും നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കാൻ കൂടിയ ഓൺലൈൻ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സജി. പി. ദാസ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. വാസുദേവൻ,സി .എ. പുരുഷോത്തമൻ, ജി .മോഹനൻ ,കെ .പി സുരേഷ് കുമാർ.,എൻ. ഡി കൈലാസ്,ബിന്ദു വിലാസൻ,കെ. ജി പ്രകാശ്,ജി .മുരളീധരൻ ,എസ്. വരുൺ ,ടി .സി.രൺജിത്ത് ,അനിൽകുമാർ, വിശ്വവിജയപാൽ. ഉമേഷ് സേനാനി,റാംസുന്ദർ,ഡിജി സാരഥി.,മഹാദേവൻ ,ദീപുതുടങ്ങിയവർ പങ്കെടുത്തു .