ആലപ്പുഴ: കേട്ടു തഴമ്പിച്ച കാര്യങ്ങളുടെ തനിയാവർത്തന പ്രസംഗമാണ് ഗവർണർ നടത്തിയതെന്നും പുതിയ സർക്കാരിൻറ പ്രതീക്ഷ കെടുത്തുന്ന വർത്തമാനമായിട്ടേ നയപ്രഖ്യാപന പ്രസംഗത്തെ കരുതാനാവൂ എന്നും കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. 5 വർഷം കൊണ്ട് കർഷകൻറ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രഖ്യാപനത്ത പിന്തുണക്കുന്ന ഒരു സമീപനവും നയപ്രഖ്യാപനത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.